Ad Code

Latest Updates

6/recent/ticker-posts

അഡോപ്റ്റഡ് സ്‌കൂളില്‍ വണ്ടര്‍ കിഡ്‌സ് ചലഞ്ച് നടത്തി

 


തൃക്കാക്കര: കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് എന്‍.എസ്.എസ്. യൂണിറ്റുകളുടെ നേതൃത്വത്തില്‍ (യൂണിറ്റ് നമ്പര്‍ 251&252) അഡോപ്റ്റഡ് സ്‌കൂളായ കാക്കനാട്, സെന്റ് ജോസഫ് എല്‍.പി.എസില്‍ വണ്ടര്‍ കിഡ്‌സ് ചലഞ്ച് നടത്തി.  എന്‍.എസ്.എസ്. മാനവമൈത്രി വാരാചരണത്തിന്റെ ഭാഗമായി യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടത്തിവന്ന പരിപാടികളുടെ തുടര്‍ച്ചയായിട്ടാണ്‌ ചലഞ്ച് നടത്തിയത്. വണ്ടര്‍ കിഡ്‌സ് ചലഞ്ചിന്റെ ഉദ്ഘാടനം അഡോപ്റ്റഡ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സോളി ചെറിയാന്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്ക് ബ്രീത്തിംഗ് പരിശീലനം, ഓര്‍മ്മ പരിശോധാനാ മത്സരം, ബ്ലൈന്‍ഡ് ഡ്രോയിംഗ് കോംപറ്റീഷന്‍, തുടങ്ങിയ മത്സരങ്ങള്‍ നടത്തി. മത്സരത്തിലെ വിജയികള്‍ക്കും പങ്കെടുത്തവര്‍ക്കും കാഴ്ചക്കാരായി ഇരുന്ന കുട്ടികള്‍ക്കുമെല്ലാം എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. 

പോഗ്രാം ഓഫീസര്‍ ബിജിത് എം ഭാസ്‌കര്‍, അഡോപ്റ്റഡ് സ്‌കൂളിലെ അദ്ധ്യാപികയായ മരിയ, മറ്റു അദ്ധ്യാപകര്‍, വോളണ്ടിയര്‍ സെക്രട്ടറി സൈനുദ്ദിന്‍ കെ.എസ്., എന്‍.എസ്.എസ്. വോളണ്ടിയര്‍മാരായ ഫിദ ആയിഷ പി.ആര്‍, സൈഫുന്നീസ സൈനുദ്ദീന്‍, അഞ്ജന കൃഷ്ണ, ആര്യ മേരി വര്‍ഗീസ്, ഹംറാസ്, സമുദ്ര, ആരതി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




 



Post a Comment

0 Comments

Comments