കെ എം എം കോളേജ് തൃക്കാക്കര, വാഴക്കാല, നാഷണൽ സർവീസ് സ്കീമിന്റെ (യൂണിറ്റ് നമ്പര്‍ 271) നേതൃത്വത്തിൽ ഒക്‌ടോബര്‍ രണ്ടിന് ഗാന്ധി ജയന്തിയോടനുബന്ധിച്ച് 'എന്റെ പരിസരം എന്റെ കടമ' എന്ന പേരില്‍ പരിസര ശുചീകരണം സംഘടിപ്പിച്ചു, നാഷണൽ സർവീസ് സ്കീമിലെ അംഗങ്ങൾ അവരുടെ വീടുകളുടെ പരിസരങ്ങളിലും സമീപ പ്രദേശത്തെ പൊതു വഴികളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കുടുംബാംഗങ്ങൾ സുഹൃത്തുക്കൾ മറ്റു ബന്ധുമിത്രാദികൾ എന്നിവരെ പരിപാടിയുടെ ഭാഗമാക്കിയായിരുന്നു ശുചീകരണം നടത്തിയത്. ഇതുവഴി പരിപാടിയുടെ സന്ദേശം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനായി. പ്രോഗ്രാം ഓഫീസര്‍ ജാഫര്‍ ജബ്ബാര്‍, വോളണ്ടിയര്‍ സെക്രട്ടറി ഇജു മാമുല്‍ ഹക്ക് എന്നിവര്‍ വോളന്റിയര്‍മാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി.
0 Comments