Ad Code

Latest Updates

6/recent/ticker-posts

ഗാന്ധി ജയന്തി: പേപ്പര്‍ ബാഗ് നിര്‍മ്മാണം, ക്വിസ് മത്സരം, ക്യാമ്പസ് ക്ലീനിംഗ് എന്നിവ നടത്തി




 
തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് എന്‍.എസ്.എസ്. യൂണിറ്റുകളുടെ (Unit No: 251 & 252) നേതൃത്വത്തില്‍ തൃക്കാക്കര മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് വിവിധ പരിപാടികള്‍ നടത്തി. എന്‍.എസ്.എസ്. വോളന്റീയേഴ്‌സിനായി പേപ്പര്‍ ബാഗ് നിര്‍മ്മാണം ഫാഷന്‍ ഡിസൈനിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് എച്ച്.ഒ.ഡി. സഫ്‌നമോള്‍ കെ.എസ്. ആണ് നടത്തിയത്.  ക്യാമ്പസ് ക്ലീനിംഗിന്റ ഭാഗമായി കേളേജിന്റെ സമീപപ്രദേശങ്ങളില്‍ വോളന്റീയേഴ്‌സിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

ആവേശമായി ഗാന്ധി ജയന്തി ക്വിസ് മത്സരം


എന്‍.എസ്.എസ്. യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഗാന്തിജയന്തിയോടനുബന്ധിച്ച് 'മഹാത്മാ ഗാന്ധിയുടെ ജീവിതവും സന്തേശവും' എന്ന വിഷയത്തെ ആസ്പദമാക്കി ക്വിസ് മത്സരം നടത്തി. കോളേജിലെ എല്ലാ കുട്ടികള്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന തരത്തിലാണ് മത്സരം ക്രമീകരിച്ചത്. രണ്ടു റൗണ്ടിലായി നടത്തിയ മത്സരത്തില്‍ മുപ്പത് പേരാണ് മത്സരിക്കാന്‍ ഉണ്ടായിരുന്നത്. ഇതില്‍ സെക്കന്റ് റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 12 പേരില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ മൂന്നു പേര്‍ക്ക് യൂണിറ്റിന്റെ നേതൃത്വത്തില്‍ സമ്മാനം വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ വി.യു. നൂറുദ്ദിന്‍, പ്രോഗ്രാം ഓഫീസര്‍മാരായ ബിജിത് എം. ഭാസ്‌കര്‍, അശ്വതി എസ്, വോളന്റിയര്‍ സെക്രട്ടറിമാരായ മിന്നത്ത് ഇ.എസ്., റിഥിന്‍ രാജേഷ്, സൈനുദ്ദിന്‍ കെ.എസ്., ക്വിസ് മത്സരത്തിന്റെ കോര്‍ഡിനേറ്റര്‍മാരായിരുന്ന ഫിദ ആയിഷ, സൈഫന്നീസ സൈനുദ്ദീന്‍, അഞ്ജന കൃഷ്ണ (ഫസ്റ്റ് ഇയര്‍ വോളന്റീയേഴ്‌സ്) എന്നിവര്‍ മത്സരത്തിനു നേതൃത്വം നല്‍കി.

സമ്മാനാര്‍ഹരായവര്‍:

  • ഒന്നാം സമ്മാനം: അബിന്‍ സാബു (എം. കോം)
  • രണ്ടാം സമ്മാനം: മിഷാബ് (പി.ജി. ഇംഗ്ലീഷ്)
  • മൂന്നാം സമ്മാനം: ആദിത്യന്‍ (യു.ജി. ഫസ്റ്റ് ഇയര്‍) 
 

ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് ഫാഷന്‍ ഡിസൈനിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് എച്ച.ഒ.ഡി. സഫ്‌നമോള്‍ കെ.എസ്. സമ്മാനം നല്‍കുന്നു 
 

 





Post a Comment

0 Comments

Comments