തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് സയന്‍സില്‍ എന്‍.എസ്.എസ്. യൂണിറ്റുകളുടെ നേത്യത്വത്തില്‍ (യൂണിറ്റ് നമ്പര്‍ 251-252) ഡിസംബര്‍ 18ന്, 2023- വോട്ടേഴ്‌സ് ഐ.ഡി. രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തി. യങ്ങ് ഇന്ത്യ ഫൗണ്ടേഷനുമായി സഹകരിച്ചാണ് വര്‍ക്ക് ഷോപ്പ് നടത്തിയത്.
യങ്ങ് ഇന്ത്യ ഫൗണ്ടേഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ അമല്‍ ഷാജി വോട്ടര്‍ എന്റോള്‍മെന്റ് എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നടത്തി. തുടര്‍ന്ന് എന്‍.എസ്.എസ്. വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ വോട്ടേഴ്‌സ് ഐ.ഡി. ഇല്ലാത്ത കുട്ടികളെ കണ്ടെത്തി രജിസ്റ്റര്‍ ചെയ്യിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. പ്രിന്‍സിപ്പല്‍ പ്രൊ. വി.യു. നൂറുദ്ദിന്‍, പ്രോഗ്രാം ഓഫീസര്‍ മാരായ ബിജിത് എം. ഭാസ്‌കര്‍, അശ്വതി സ്., വോളന്റീയേഴ്‌സായ നമിത, കീര്‍ത്തന, ഫിദ, അമല്‍ കസൂരീ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേത്യത്വം നല്‍കി. ഉച്ചകഴിഞ്ഞ് ഒരുമണിമുതല്‍ 2.30 വരെ കോളേജ് സെമിനാര്‍ ഹാളിലാണ് രജിട്രേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചത്.
0 Comments