തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് എന്‍.എസ്.എസ്. യൂണിറ്റുകളുടെ നേതൃത്വത്തില്‍ സെന്റ് ജോസഫ് എല്‍.പി. സ്‌കൂളില്‍ സപ്തദിന ക്യാമ്പ് നടത്തുന്നു. ഡിസംബര്‍ 25 മുതല്‍ 31 വരെയാണ് ക്യാമ്പ്. രണ്ടു യൂണിറ്റുകളിലായി 100 വോളന്റിയര്‍മാര്‍ ക്യാമ്പില്‍ പങ്കെടുക്കും. ക്യാമ്പിന്റെ ഉദ്ഘാടനം തൃക്കാക്കര നഗരസഭാ ചെയര്‍മാന്‍ ശ്രീമതി രാധാമണി പിള്ള നിര്‍വ്വഹിക്കും.
ക്യാമ്പ് സന്ദര്‍ശിക്കുന്ന വിശിഷ്ടാതിഥികള്‍
ബഹു: പി. രാജീവ്, (വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി), ബഹു: ഹൈബി ഈഡന്‍, (എം.പി-എറണാകുളം ലോക്‌സഭാമണ്ഡലം), ബഹു: ഉമാ തോമസ് (എം.എല്‍.എ.-തൃക്കാക്കര നിയമസഭ), ബഹു. എന്‍.എസ്.കെ. ഉമേഷ് ഐ.എ.എസ്. (ജില്ലാ കളക്ടര്‍, എറണാകുളം), ബഹു. രാധാമണി പിള്ള (ചെയര്‍ പേഴ്‌സണ്‍, തൃക്കാക്കര നഗരസഭ), ശ്രീ. ദിനൂബ് റ്റി.ജി. (കൗണ്‍സിലര്‍, തൃക്കാക്കര നഗരസഭ), ശ്രീമതി. ഓമന സാബു, (കൗണ്‍സിലര്‍, തൃക്കാക്കര നഗരസഭ), ഡോ. ഇ.എന്‍. ശിവദാസന്‍, (എം.ജി. യൂണിവേഴ്‌സിറ്റി, എന്‍.എസ്.എസ്. പ്രോഗ്രാം കോര്‍ഡിനേറ്റര്‍), ജില്ലാ പബ്ലിക് റിലേഷന്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍, ബഹു. കെ.വി. വിജയന്‍ ഐ.പി.എസ്. (റിട്ട.), അദ്ധ്യാപക-അനദ്ധ്യാപകര്‍
പ്രധാന പരിപാടികള്‍
- പച്ചക്കറി കൃഷിത്തോട്ട നിര്‍മ്മാണം
- സ്‌നേഹാരാമം തയ്യാറാക്കല്‍ (തൃക്കാക്കര മുനിസിപ്പാലിറ്റിയുമായി സഹകരിച്ച്)
- ബോധവത്കരണ ക്ലാസുകള്‍
- സെമിനാര്‍
- വര്‍ക്ക്‌ഷോപ്പ്
- പേപ്പര്‍ പേന-പൂക്കള്‍-കവര്‍ നിര്‍മ്മാണം
- വോട്ടര്‍ ഐ.ഡി. രജിസ്‌ട്രേഷന്‍
- ശ്രമദാനം
- സ്‌നേഹവീട് പദ്ധതി
- ചര്‍ച്ചാ ക്ലാസുകര്‍
- യോഗ
- കലാ പരിപാടികള്‍
- ലഹരി വിരുദ്ധ റാലി
- എന്‍.എസ്.എസ്. മറ്റു അനുബന്ധ പദ്ധതികള്‍
0 Comments