തൃക്കാക്കര കെ.എം.എം.കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് എന്‍.എസ്.എസ്. യുണിറ്റുകളുടെ നേത്വത്തില്‍ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി. സെന്റ് ജോസഫ് എല്‍.പി. സ്‌കൂളില്‍ 25നു വൈകിട്ടു അഞ്ചുമണിയോടെ തുടങ്ങിയ ഉദ്ഘാടന സമ്മേളനം തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീ. രാധാമണി പിള്ള ഉദ്ഘാടനം ചെയ്തു. നഗരസഭയുമായി സഹകരിച്ചു യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന സ്‌നേഹാരാമം പദ്ധതിക്ക് ചെയര്‍പേഴ്‌സണ്‍ എല്ലാ ആശംസകളും സഹായങ്ങളും നേര്‍ന്നു. കെ.എം.എം. കോളേജ് അക്കാദമിക് ഡീന്‍ പ്രൊഫ. വി.യു. നൂറുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ് രക്ഷാധികാരി ശ്രീ. കെ. എം. അബൂബക്കര്‍, മാനേജര്‍ കെ.എം.എം കോളജ് മുഖ്യപ്രഭാഷണം നടത്തി. സപ്തദിന ക്യാമ്പുകളുടെ പ്രസക്തിയെക്കുറിച്ചും സാമൂഹിക പ്രാധാന്യത്തെക്കുറിച്ചുമാണ് അദ്ദേഹം സംസാരിച്ചത്. യൂണിറ്റിന്റെ ദത്തുസ്‌കൂളുംപ്രസ്തുത ക്യാമ്പിന്റെ വേദിയുമായ സെന്റ് ജോസഫ് എല്‍.പി.സ്‌കൂളില്‍ ഒന്നുമുതല്‍ നാലുവരെ പഠിച്ചതിന്റെ മധുര സ്മരണകളും മാനേജര്‍ വോളന്റിയര്‍മാരോട് പങ്കുവെച്ചു.
സെന്റ് ജോസഫ് എല്‍.പി. സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി. സോളി ചെറിയാന്‍, കെ.എം.എം. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. അനീബ് കെ. ജോസ്, ക്യാമ്പ് ഓഫീസര്‍ ശ്രീമതി വിദ്യാലക്ഷ്മി, വോളന്റിയര്‍ സെക്രട്ടറിമാരായ ആല്‍ഫിയ സി.എസ്, നമിത, എന്നിവര്‍ ക്യാമ്പിന് ആശംസകള്‍ അറിയിച്ചു. പ്രോഗ്രാം ഓഫീസര്‍മാരായ ശ്രീ. ബിജിത് എം.ഭാസ്‌കര്‍, സ്വാഗതവും ശ്രീമതി. അശ്വതി സി.എസ്. കൃതജ്ഞതയും പറഞ്ഞു.
ക്യാമ്പ് സന്ദര്‍ശിക്കുന്ന വിശിഷ്ടവ്യക്തികള്‍ക്ക് ചെടികള്‍ നല്‍കി യൂണിറ്റിന്റെ വേറിട്ട സമ്മാനം: Read Here
0 Comments