തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്‍.എസ്.എസ്. യൂണിറ്റുകളുടെ നേതൃത്വത്തില്‍ ബുക്ക് ഡൊണേഷന്‍ ഡ്രൈവിന് തുടക്കമായി. യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന സോഷ്യല്‍ ഔട്ട്‌റീച്ച് പദ്ധതികളായ കെ.എം.എം. കരിയര്‍ കണക്ട്, പാര്‍ട്ണര്‍ സ്‌കൂള്‍ എന്നിവയുടെ ഭാഗമായാണ് ബുക്കുകള്‍ ശേഖരിക്കുന്നത്. ബുക്ക് ഡൊണേഷന്‍ ഡ്രൈവിലൂടെ ഏകദേശം 500 ബുക്കുകള്‍ ശേഖരിക്കുക എന്നതാണ് ലക്ഷ്യം. വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ ബുക്കുകള്‍ വൃത്തിയാക്കി, ലിസ്റ്റ് ചെയ്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
- ജൂണ്‍ 13 മുതല്‍ 20 വരെയാണ് ഡ്രൈവ് നടത്തുന്നത്. എന്‍.എസ്.എസ്. യൂണിറ്റിന്റെ ഓഫീസില്‍ ബുക്കുകള്‍ ഏല്‍പ്പിക്കാം.
- നോവലുകള്‍ (ഫിക്ഷന്‍-നോണ്‍ ഫിക്ഷന്‍), ചെറുകഥകള്‍, ടെക്‌സ്റ്റ് ബുക്കുകള്‍, കുട്ടികളുടെ ബുക്കുകള്‍ എന്നിവ സംഭാവന ചെയ്യാം.
- നല്‍കുന്ന ബുക്കുകള്‍ വൃത്തിയുള്ളതും പേജുകള്‍ നഷ്ടപ്പെടാത്തതുമായിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447761496
0 Comments