Ad Code

Latest Updates

6/recent/ticker-posts

ലോക പരിസ്ഥിതി ദിനം: ഹരിതയാത്ര നടത്തുന്നു

 


തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മണ്ണില്‍ ഇറങ്ങാം, മണ്ണിനെ അറിയാം എന്ന വിഷയം മുന്‍നിര്‍ത്തി ഹരിതയാത്ര നടത്തുന്നു. എന്‍.എസ്.എസ്. നമ്പര്‍ 251 & 252, 21 (കെ) ബറ്റാലിയന്‍ എന്‍.സി.സി., നേച്ചര്‍ ക്ലബ്ബ്, IQAC. എന്നിവരുമായി സഹകരിച്ചാണ് ഹരിതയാത്ര നടത്തുന്നത്. എന്‍.എസ്.എസ്. യൂണിറ്റിന്റെ ദത്തുസ്‌കൂളായ സെന്റ് ജോസഫ് എല്‍.പി. സ്‌കൂളില്‍ രാവിലെ 9.30 ന് പദ്ധതിയുടെ ഉദ്ഘാടനം നടക്കും. കോളേജ് പ്രിന്‍സിപ്പല്‍, സബ്‌ന ബക്കര്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. അനീബ് കെ ജോസ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സോളി ചെറിയാന്‍, പ്രോഗ്രാം ഓഫീസര്‍മാരായ ബിജിത് എം ഭാസ്‌കര്‍, ധന്യാ കലാധരന്‍, സ്റ്റുഡന്‍സ് വോളന്റിയര്‍മാരായ ഫിദ ആയിഷ പി.ആര്‍, അഞ്ജന കൃഷ്ണ, എന്നിവര്‍ നേതൃത്വം കൊടുക്കും.

  • ക്ലീനിംഗ് ഡ്രൈവ്, ഫലവൃക്ഷ തൈ വിതരണം, നടീല്‍, ദത്തുസ്‌കൂളില്‍ കൃഷിത്തോട്ടം തയ്യാറാക്കല്‍ എന്നിവയാണ പ്രധാന പദ്ധതികള്‍.


Post a Comment

0 Comments

Comments