തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് എന്‍.എസ്.എസ്. യൂണിറ്റുകളുടെ നേതൃത്വത്തില്‍ കെ.എം.എം. കരിയര്‍ കണക്ട് പ്രൊജക്ടിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ മാങ്കുളം പഞ്ചായത്ത് ആദിവാസി മേഖലയായ വേല്യയംപാറ കുടി സന്ദര്‍ശിച്ചു. മന്നാം സമുദായത്തില്‍പ്പെട്ട 145 കുടുംബങ്ങളാണ് ഇവിടെ താമസിച്ചുവരുന്നത്. കുടിയിലെ നിവാസികള്‍ക്ക് പ്രയോജനകരമാകുന്ന വിധം 100 ലൈബ്രറി ബുക്കുകള്‍, പതിനായിരം രൂപയിലധികം വരുന്ന കായിക ഉപകരണങ്ങള്‍ എന്നിവ യൂണിറ്റിന്റെ നേതൃത്വത്തില്‍ നല്‍കിയത്. ഹൈസ്‌കൂള്‍-പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ കുട്ടികളെ ആദരിക്കുകയും അവര്‍ക്ക് ഓറിയന്റേഷന്‍ ക്ലാസ് നല്‍കി. കുടിയിലെ സ്ത്രീകള്‍ക്ക് സാനിറ്ററി പാഡ്‌സ് വിതരണം ചെയ്തു.
- കുടിയിലെ നിവാസികള്‍ക്ക് പ്രയോജനകരമാകുന്ന വിധം 100 ലൈബ്രറി ബുക്കുകള്‍, പതിനായിരം രൂപയിലധികം വരുന്ന കായിക ഉപകരണങ്ങള്‍ എന്നിവ യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഭാവന ചെയ്തു.
- ഹൈസ്‌കൂള്‍-പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ കുട്ടികളെ ആദരിക്കുകയും അവര്‍ക്ക് ഓറിയന്റേഷന്‍ ക്ലാസ് എടുത്തു നല്‍കുകയും ചെയ്തു.


0 Comments