തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിലെ എന്‍.എസ്.എസ്. യൂണിറ്റുകളുടെ നേൃത്വത്തില്‍ തുടങ്ങുന്ന കെ.എം.എം. കരിയര്‍ കണക്ട് പ്രൊജക്ടിന് തുടക്കമായി. ഏപ്രില്‍ 17 ന് കോളേജില്‍വച്ചു നടന്ന ചടങ്ങില്‍ അക്കാദമിക് ഡീന്‍ പ്രൊഫ. വി.യു. നൂറുദ്ദീന്‍ പ്രൊജക്ടിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് കരിയര്‍ കണക്ടിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ കുറിച്ചു പ്രോഗ്രാം ഓഫീസര്‍ ബിജിത് എം ഭാസ്‌കര്‍ സംസാരിച്ചു.
യൂണിറ്റിന്റെ നേതൃതത്തില്‍ നടത്തുന്ന ഔട്ട്‌റീച്ച് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് പ്രൊജക്ട് അവതരിപ്പിച്ചത്. ഇന്‍ഫോപാര്‍ക്ക്, മറ്റു തൊഴില്‍ സ്ഥാപനങ്ങള്‍ എന്നിവരുമായി സഹകരിച്ച് തൊഴില്‍ സാധ്യതകളെയും അവസരങ്ങളെയും കുറിച്ചു മനസിലാക്കി തൊഴില്‍ അന്വേഷകര്‍ക്ക് വിവരങ്ങള്‍ കൈമാറുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് തൊഴില്‍ ദാതാക്കളുടെയും അന്വേഷകരുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ എന്‍.എസ്.എസ്. വോളന്റിയേഴ്‌സിനെ ചുമതലപ്പെടുത്തും. പ്രോഗ്രാം ഓഫീസര്‍മാരായ അശ്വതി എസ്, ധന്യ കലാധരന്‍, വോളന്റിയേഴ്‌സ് എന്നിവര്‍ സംസാരിച്ചു.
0 Comments