തൃക്കാക്കര കെ.എം.എം. കോളേജ് എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര യുവജനതാദിനത്തിന്റെ ഭാഗമായി കാക്കനാട് സണ്‍റൈസ് ആശുപത്രിയുമായി സഹകരിച്ചു വിവിധ പരിപാടികള്‍ നടത്തും. ആഗസ്റ്റ് പതിമൂന്നിനു രാവിലെ വോളന്റിയര്‍മാര്‍ സണ്‍റൈസ് ആശുപത്രിയില്‍ രക്തദാനം നടത്തും. തുടര്‍ന്നു വൃദ്ധസദനത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. വഴിയോര കച്ചവടക്കാര്‍ക്ക് വെയിലില്‍നിന്നും മഴയില്‍നിന്നും സംരക്ഷണം നല്‍കുന്ന വലിയ കുടകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യും.
0 Comments