Latest Updates

6/recent/ticker-posts

തൃക്കാക്കരയില്‍ 'ഡിജി കേരളം' സര്‍വ്വേ ആരംഭിച്ചു

സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന്റെ ഭാഗമായി നടത്തുന്ന ഡിജി കേരളം സര്‍വ്വേയ്ക്കു തൃക്കാക്കര നഗരസഭയില്‍ തുടക്കമായി. കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് എന്‍.എസ്.എസ്. വോളന്റിയര്‍മാരുടെ നേതൃത്വത്തിലാണ് സര്‍വ്വേ പുരോഗമിക്കുന്നത്. നഗരസഭാ പരിധിയിലെ വീടുകളില്‍ സര്‍വ്വേ നടത്തി ഡിജിറ്റല്‍ സാക്ഷരതയുടെ കണക്കെടുപ്പാണ് ആദ്യഘട്ടത്തില്‍ നടത്തുന്നത്. തുടര്‍ന്ന് ആവശ്യമെങ്കില്‍ സംസ്ഥാനത്തു നൂറു ശതമാനം ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുക എന്നതു മുന്‍നിര്‍ത്തി പരീശീലനവും നല്‍കും.

പദ്ധതിയുടെ ഭാഗമായി എന്‍.എസ്.എസ്. വോളന്റിയര്‍മാര്‍ക്കുള്ള പരിശീലനത്തിന്റെ ഉദ്ഘാടനം കോളേജ് പ്രിന്‍സിപ്പല്‍ സബ്‌ന ബക്കര്‍ നിര്‍വ്വഹിച്ചു. വോളന്റിയര്‍ രജിസ്‌ട്രേഷന്‍, സര്‍വ്വേ തുടങ്ങിയ കാര്യങ്ങള്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ സത്താര്‍ വിശദീകരിച്ചു. അജയ്കുമാര്‍ ( ആര്‍.ജി.എസ്.എ. ബ്ലോക്ക് കോര്‍ഡിനേറ്റര്‍) സഫ്‌ന, ടിന്റു ജോര്‍ജ് (മുന്‍സിപ്പല്‍ സ്റ്റാഫ്) എന്നിവര്‍ തുടര്‍നടപടികള്‍ക്കു നേതൃത്വം നല്‍കി. പ്രോഗ്രാം ഓഫീസര്‍മാരായ ബിജിത് എം ഭാസ്‌കര്‍, ധന്യാ കലാധരന്‍, വോളന്റിയര്‍ സെക്രട്ടറിമാരായ അനുരാഗ് രതീഷ്, അഞ്ജന കൃഷ്ണ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.


Post a Comment

0 Comments

Comments