Ad Code

Latest Updates

6/recent/ticker-posts

കെ.എം.എം. കരിയര്‍ കണക്ട്: സൗജന്യ തൊഴില്‍മേള 21ന്

തൃക്കാക്കര: കെ.എം.എം. കോളേജ്, എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 21ന് ഓള്‍ ഇന്ത്യ പ്രൈവറ്റ് സ്‌കൂള്‍ അസോസിയേഷനുമായി സഹകരിച്ച് സൗജന്യ തൊഴില്‍മേള നടത്തും. ടീച്ചിംഗ്-നോണ്‍ടീച്ചിംഗ്, മാര്‍ക്കറ്റിംഗ്, സെയില്‍സ്, പാര്‍ട്ട് ടൈം, വിവിധ ഇന്റേണ്‍ഷിപ്പുകള്‍ തുടങ്ങിയ അവസരങ്ങളിലേക്കാണ് അഭിമുഖം നടത്തുക. പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്ദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 9.30 മുതല്‍ ഒരു മണിവരെ കോളേജ് ക്യാമ്പസില്‍ നടക്കുന്ന വിവിധ കമ്പനികളുടെ അഭിമുഖങ്ങളില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447761496

വിവിധ തസ്തികകള്‍: അദ്ധ്യാപക-അനദ്ധ്യാപക ജോലികള്‍

  • ടീച്ചര്‍ (കെ.ജി, എല്‍.പി., യു.പി., സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലേക്ക്)
  • അസിസ്റ്റന്റ് ടീച്ചര്‍
  • എഡ്യൂക്കേഷന്‍ ഹെഡ്
  • അഡ്മിനിസ്‌ട്രേറ്റര്‍
  • അക്കൗണ്ടന്റ്
  • ഓഫീസ് അസിസ്റ്റന്റ്

മറ്റു തസ്തികകള്‍

  • സൈക്കോളജിസ്റ്റ്
  • മാര്‍ക്കറ്റിംഗ്
  • സെയില്‍സ്
  • ഷോപ്പ് ഫ്‌ളോര്‍ അസിസ്റ്റന്റ്
  • കോള്‍ സെന്റര്‍
  • പാര്‍ട്ട് ടൈം
  • ഇന്റേണ്‍ഷിപ്പ്, മുതലായവ


വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എല്‍.സി., പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി.

ശമ്പളം: മാസം 12000 മുതല്‍ 60000 വരെ-(യോഗ്യത, തൊഴില്‍ പരിചയം എന്നിവ അനുസരിച്ച്)

തൊഴില്‍ മേളയില്‍ പങ്കെടുക്കുവാന്‍ ഇവിടെ രജിസ്റ്റര്‍ ചെയ്യുക

  • സ്‌പോട്ട് രജിസ്‌ട്രേഷനും ചെയ്യാവുന്നതാണ്.


എന്‍.ബി.: തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്ദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍, റെസ്യൂമെ എന്നിവ കരുതേണ്ടതാണ്. രജിസ്‌ട്രേഷന്‍, പങ്കാളിത്തം പൂര്‍ണ്ണമായും സൗജന്യം.

Employer Registration Form: Register Here 

Career Connect WhatsApp Channel: Join Here


 




Post a Comment

0 Comments

Comments