തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ എറണാകുളം ഐ.എം.എയുമായി സഹകരിച്ച് ആഗസ്റ്റ് 22ന് രക്തദാന ക്യാമ്പ് നടത്തി. രാവിലെ 10 മുതല്‍ തുടങ്ങിയ ക്യാമ്പിന്റെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ സബ്‌ന ബക്കര്‍ നിര്‍വ്വഹിച്ചു. ലയണ്‍സ് ക്ലബ്ബ് കാക്കനാട്, എച്ച്.ഡി.എഫ്.സി. ബാങ്ക് എന്നിവടങ്ങളിലെ പ്രതിനിധികളും ക്യാമ്പിന് പങ്കാളികളായി. 30 യൂണിറ്റ് രക്തമാണ് ശേഖരിച്ചത്. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാര്‍, വോളന്റിയര്‍ സെക്രട്ടറിമാര്‍, മറ്റു എന്‍.എസ്.എസ്. വോളന്റീയേഴ്‌സ് എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി.
0 Comments