Latest Updates

6/recent/ticker-posts

കെ.എം.എം. കെയര്‍: സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി


തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ്, എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ ഉദ്ദ്യോഗമണ്ഡല്‍ ഇ.എസ്.ഐ.സി. ആശുപത്രിയുമായി സഹകരിച്ച് സെപ്റ്റംബര്‍ മൂന്നിന് മെഡിക്കല്‍ പരിശോധന ക്യാമ്പ് നടത്തി. ഇ.എസ്.ഐ. കാര്‍ഡ് ഉള്ളവര്‍ക്ക് മരുന്നുകളും സൗജന്യമായി നല്‍കി. കോളേജിലെ അദ്ധ്യാപക- അനദ്ധ്യാപക അംഗങ്ങള്‍ക്കായിട്ടാണ് പരിശോധന നടത്തിയത്. രാവിലെ 11 മുതല്‍ വൈകിട്ട് 2 മണിവരെ നടത്തിയ ക്യാമ്പില്‍ 60 പേര്‍ പങ്കെടുത്തു. നാലു ഡോക്ടര്‍മാരുള്‍പ്പടെ ഒമ്പത് പേരുള്‍പ്പെടുന്ന സംഘമാണ് മെഡിക്കല്‍ ടീമില്‍ ഉണ്ടായിരുന്നത്. ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി ഇ.സി.ജി. എടുക്കുന്ന സൗകര്യവും ഒരുക്കിയിരുന്നു. എന്‍.എസ്.എസ്. വോളന്റീയേഴ്‌സ് രജിസ്‌ട്രേഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ മെഡിക്കല്‍ ടീമിനെ സഹായിച്ചു.


Post a Comment

0 Comments

Comments