രാജ്യത്ത് വിവിധ എന്‍.എസ്.എസ്. യൂണിറ്റുകളുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 17 നു നടത്തിയ രക്തദാന്‍ അമൃത് മഹോത്സവം 2.0 ഭാഗമായി തൃക്കാക്കര കെ.എം.എം. കോളേജ് എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ കാക്കനാട് സണ്‍റൈസ് ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പും ക്ലാസും നടത്തി. 17ന് ഉച്ചകഴിഞ്ഞ് സണ്‍റൈസ് ആശുപത്രി ബ്ലഡ് ബാങ്ക് ഇന്‍ ചാര്‍ജ് ഡോക്ടര്‍ പദ്മജ പി.എസ്. രക്തദാനത്തിന്റെ മഹത്വത്തെയും ക്യാമ്പുകള്‍ സംഘടിപ്പിക്കേണ്ടതിന്റെ ആവകശ്യകതയെകുറിച്ചും ക്ലാസ് നയിച്ചു. തുടര്‍ന്ന വോളന്റിയേഴ്‌സിന്റെ നേതൃത്വത്തില്‍ രക്തദാനവും നടത്തി.


0 Comments