കോട്ടയം: നാഷണല്‍ സര്‍വ്വീസ് സ്‌കീം-മഹാത്മാഗാന്ധി സര്‍വ്വകലാശാല സെല്ലിന്റെ നേതൃത്വത്തില്‍നടത്തിയ നാടന്‍പാട്ട് മത്സരത്തില്‍ തൃക്കാക്കാര കെ.എം.എം. കോളേജ് എന്‍.എസ്.എസ്. യൂണിറ്റ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. രണ്ടു ഘട്ടങ്ങളിലായി നടത്തിയ മത്സരത്തില്‍ എറണാകുളം-കോട്ടയം-ഇടുക്കി- പത്തനംതിട്ട- മേഖലകളില്‍നിന്നായി പതിനൊന്ന് ടീമുകളാണ് അവസാന റൗണ്ടില്‍ മത്സരിച്ചത്. എറണാകുളം മഹാരാജാസ് കോളേജ് എന്‍.എസ്.എസ്. യൂണിറ്റാണ് ഒന്നാം സ്ഥാനം നേടിയത്. ശ്രീശങ്കരാ കോളേജ്, കാലടി എന്‍.എസ്.എസ്. യൂണിറ്റ് മൂന്നാം സ്ഥാനം നേടി.
എന്‍.എസ്.എസ്. സെല്ലിന്റെ നേതൃത്വത്തില്‍ നാടന്‍ പാട്ട് സംഘം രൂപീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ നാടന്‍ പാട്ട് മത്സരത്തിന്റെ ഫൈനല്‍ മത്സരങ്ങള്‍ സെപ്തംബര്‍ 7, ശനിയാഴ്ച രാവിലെ 9 .30 മുതല്‍ എം.ജി. യൂണിവേഴ്‌സിറ്റി അസംബ്ലി ഹാളില്‍ നടന്നു. രജിസ്ട്രാര്‍ ഡോ. കെ. ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ്. ചാന്‍സലര്‍ ഡോ. സി.റ്റി. അരവിന്ദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. സെല്‍ കോര്‍ഡിനേറ്റര്‍ ഡോ. ഇ.എന്‍. ശിവദാസന്‍, നാടന്‍പാട്ട് മത്സരത്തിന്റെ കോര്‍ഡിനേറ്റര്‍ ഡോ. തോമസ് വര്‍ഗീസ് എന്നിവര്‍ മത്സരങ്ങള്‍ക്കു നേതൃത്വം നല്‍കി. യൂണിവേഴ്‌സിറ്റി എന്‍.എസ്.എസ്. സെല്‍ ജീവനക്കാര്‍, പ്രോഗ്രാം ഓഫീസര്‍മാര്‍, വോളന്റീയേഴ്‌സ് എന്നിവര്‍ പങ്കെടുത്തു.
മത്സത്തിന്റെ വീഡിയോ ഇവിടെ കാണാം.
0 Comments