തൃക്കാക്കര കെ.എം.എം. കോളേജ് എന്‍.എസ്.എസ്. യൂണിറ്റുകളുടെ നേതൃത്വത്തില്‍ ആര്‍ദ്രം പ്രൊജക്ടിന്റെ ഭാഗമായുള്ള പാലിയേറ്റീവ് കെയര്‍ സന്ദര്‍ശനവും ഓണകിറ്റ് വിതരണവും നടത്തി. സെപ്റ്റംബര്‍ 13 ന് ഓണകിറ്റ് വിതരണം പ്രിന്‍സിപ്പല്‍ സബ്‌ന ബക്കര്‍ ഉദ്ഘാടനം ചെയ്തു. അരി, പഞ്ചസാര, ഇന്‍സ്റ്റന്റ് പായസ കൂട്ട് എന്നിവ ഉള്‍പ്പടെ പതിനഞ്ച് സാധനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കിറ്റ് തയ്യാറാക്കിയത്. പാലിയേറ്റീവ് സെല്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കിടപ്പുരോഗികള്‍ക്കാണ് കിറ്റ് വിതരണം നടത്തിയത്. എന്‍.എസ്.എസ്. വോളന്റിയര്‍മാര്‍, കോളേജിലെ അദ്ധ്യാപക-അനദ്ധ്യാപക പ്രതിനിധികള്‍ എന്നിവര്‍ കിറ്റ് വിതരണത്തിനായുള്ള ധനശേഖരണത്തില്‍ പങ്കാളികളായി. കഴിഞ്ഞ വര്‍ഷവും യൂണിന്റെ നേതൃത്വത്തില്‍ കിറ്റ് വിതരണം നടത്തിയിരുന്നു.
എന്‍.എസ്.എസ്. വോളന്റിയര്‍മാരായ അനന്തകൃഷ്ണന്‍ കെ.ആര്‍, ഫര്‍സാന ഷാജഹാന്‍, അര്‍പിത സൈജു, മനുകൃഷ്ണ എം.എം., നിരഞ്ജന കെ.പി., മുഹമ്മദ് സഫുവാന്‍ പി, അമീന കരീം വോളന്റിയര്‍ സെക്രട്ടറിമാരായ ഫിദ ആയിഷ പി.ആര്‍, അനുരാഗ് രതീഷ്, അഞ്ജന കൃഷ്ണ, പ്രോഗ്രാം ഓഫീസര്‍മാരായ ധന്യാ കലാധരന്‍, ബിജിത് എം. ഭാസ്‌കര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ആഷാ വര്‍ക്കര്‍ നിഷാ ബീവി, അസിയ, പാലിയേറ്റീവ് കെയര്‍ നഴ്‌സ് രജനി എന്നിവരുടെ നേതൃത്വത്തിലാണ് കിടപ്പുരോഗികളെ പരിചയപ്പെട്ടത്.
0 Comments