തൃക്കാക്കര: കെ.എം.എം. കോളേജ് ആര്‍ട്‌സ് ആന്റ് സയന്‍സ് എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി പരിസര ശുചീകരണവും ശുചിത്വ പ്രതിജ്ഞയും നടത്തി. തൃക്കാക്കര നഗഭസഭയുമായി ചേര്‍ന്നാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ്. കോളേജിന്റെ പരിസര പ്രദേശങ്ങള്‍ ഉള്‍പ്പടെ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ പാതയുടെ വശങ്ങളില്‍നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്‍.എസ്.എസ്. വോളന്റീയേഴ്‌സിന്റെ നേതൃത്വത്തില്‍ ശേഖരിച്ചത്. എന്‍.എസ്.എസ്. പ്രോഗാം ഓഫീസര്‍മാരായ ബിജിത് എം. ഭാസ്‌കര്‍, ധന്യാ കലാധരന്‍, വോളന്റിയര്‍ സെക്രട്ടറിമാരായ അനുരാഗ്, ഫിദ ആയിഷ, അഞ്ജന കൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി. തൃക്കാക്കര നഗരസഭയിലെ പ്രതിനിധികളും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കു ചേര്‍ന്നു.
0 Comments