Latest Updates

6/recent/ticker-posts

ചില്‍ഡ്രന്‍സ് ഡേ ആഘോഷിച്ചു

 


തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് എന്‍.എസ്.എസ്. യൂണിറ്റികളുടെ നേതൃത്വത്തില്‍ പാര്‍ട്ണര്‍ സ്‌കൂളായ സെന്റ് ജോസഫ് എല്‍പി സ്‌കൂളില്‍ ചില്‍ഡ്രന്‍സ് ഡേ ആഘോഷിച്ചു. കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ നടത്തി. മത്സരത്തിലെ വിജയികള്‍ക്ക് സ്കൂള്‍ ഹെഡ്മിസ്ട്രസ് സോളി ചെറിയാന്‍, പ്രോഗ്രാംഓഫീസര്‍ ബിജിത് എം ഭാസ്‌കര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ധന്യാ കലാധരന്‍ (പ്രോഗ്രാം ഓഫീസര്‍) വോളന്റിയര്‍ സെക്രട്ടറിമാരായ  ഫിദ ആയിഷ, അനുരാഗ്, അഞ്ജനകൃഷ്ണ, മറ്റു വോളന്റിയര്‍മാര്‍ പരുപാടികള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments

Comments