Ad Code

Latest Updates

6/recent/ticker-posts

പാട്ട് പാടി താരമായി മഹേന്ദ്രന്‍

 


ചില്‍ഡ്രന്‍സ് ഡേ ആഘോഷിക്കാന്‍ ദത്തുസ്‌കൂളില്‍ പോയ എന്‍.എസ്.എസ്. വോളന്റീയേഴ്‌സിനെ പാട്ടുപാടി മയക്കി താരമായി നാലാം ക്ലാസില്‍ പഠിക്കുന്ന മഹേന്ദ്രന്‍ മനോഹരന്‍. തൃക്കാക്കര കെ.എം.എം.കോളേജ് എന്‍.എസ്.എസ്. യൂണിറ്റിന്റെ പങ്കാളിത്ത സ്‌കൂളായ സെന്റ് ജോസഫ് എല്‍.പി.എസ്. കാക്കനാട് ( തോപ്പില്‍ സ്‌കൂള്‍) നാലാം ക്ലാസ് വിദ്ധ്യാര്‍ത്ഥിയാണ്.

എന്‍.എസ്.എസ്. യൂണിറ്റിന്റെ വിവിധ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ഷെയര്‍ ചെയ്ത പാട്ട് രണ്ടു ദിവസത്തിനുള്ളില്‍ അയ്യായിരത്തില്‍ലധികം പേരാണ് ഇതുവരെ കേട്ടത്.

നവംബര്‍ 14 ചില്‍ഡ്രന്‍സ് ഡേയുമായി ബന്ധപ്പെട്ട് കൊച്ചു കൂട്ടുകാര്‍ക്ക് സമ്മാനങ്ങളും മത്സരങ്ങളുമൊക്കെ തയ്യാറാക്കി പോയ എന്‍.എസ്.എസ്. യൂണിറ്റിലെ വേളന്റീയേഴ്‌സ് പ്രോഗ്രാമിനിടെ പാട്ടുപാടാന്‍ അവസരം കൊടുത്തപ്പോള്‍ മടിച്ചു മടിച്ചാണ് മഹേന്ദ്രന്‍ ആദ്യം സ്‌റ്റേജിലേക്കു വന്നത്. എന്നാല്‍ മൈക്ക് കൈയ്യില്‍കൊടുത്ത് സ്‌നേഹത്തോടെ 'പാട്ടുപാടടാ മോനേ' എന്നു വോളന്റിയര്‍ സെക്രട്ടറി ഫിദ ആയിഷ പറഞ്ഞശേഷം പിന്നെ സദസ്സും ആളും ആരവവുമെല്ലാം മഹേന്ദ്രന്‍ സ്വന്തമാക്കി. തന്റെ പാട്ടിനെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാന്‍ അവന്‍ പഠിക്കുന്ന സ്‌കൂളിലെ അദ്ധ്യാപകരും കുട്ടികൂട്ടുകാരും ആവേശത്തോടെ മത്സരിച്ചപ്പോള്‍ പിന്നെ നടന്നത് മഹേന്ദ്രജാലം തന്നെ. പാട്ട് പാടിയ കൊച്ചുകൂട്ടുകാരനുകൈനിറയെ സമ്മാനവും നല്‍കിയാണ് എന്‍.എസ്.എസ്. വോളന്റിയേഴ്‌സ് അവിടെ നിന്നു മടങ്ങിയത്. ഫസ്റ്റ് ഇയര്‍ എന്‍.എസ്.എസ്. വോളന്റിയറായ സൂരജ് സുനില്‍കുമാറാണ് വീഡിയോ എടുത്തു എഡിറ്റ് ചെയ്തത്.

 Instagram


 

 




Post a Comment

0 Comments

Comments