Browse Our Creative Collections

NSS MINI STORE SALE IS LIVE

Browse Our Volunteer-Made Collections & Thrift Treasures

Latest Updates

6/recent/ticker-posts

എംജി സര്‍വകലാശാല നാഷണല്‍ സര്‍വീസ് സ്കീം അവാര്‍ഡ് പ്രഖ്യാപിച്ചു

 
എംജി സര്‍വകലാശാലയിലെ 2023-24 വര്‍ഷത്തെ ഏറ്റവും മികച്ച നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റിനുള്ള എവര്‍ റോളിംഗ് ട്രോഫി പാലാ അല്‍ഫോന്‍സ കോളജിന്. ഇതേ കോളജിലെ പ്രിന്‍സിപ്പല്‍ റവ. ഡോ ഷാജി ജോണ്‍ പുന്നത്താനത്തുകുന്നേല്‍ മികച്ച എന്‍.എസ്.എസ് സൗഹൃദ പ്രിന്‍സിപ്പലും ഡോ. സിമിമോള്‍ സെബാസ്റ്റ്യന്‍ മികച്ച പ്രോഗ്രാം ഓഫീസറുമായി തിരഞ്ഞെടുക്കപ്പെട്ടു.
  • വൈസ് ചാന്‍സലര്‍ ഡോ.സി.ടി. അരവിന്ദകുമാര്‍  അധ്യക്ഷനായ സമിതിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

തൊടുപുഴ ന്യൂമാന്‍ കോളജിനാണ് രണ്ടാം സ്ഥാനം. ഈ കോളജിലെ ഡോ. എം.പി. ബിജിയാണ് മികച്ച രണ്ടാമത്തെ പ്രോഗ്രാം ഓഫീസര്‍.  എറണാകുളം കുറുപ്പുംപടി സെന്‍റ് കുര്യാക്കോസ് കോളജ് ഓഫ് മാനേജ്മെന്‍റ് ആന്‍റ് സയന്‍സും പത്തനംതിട്ടയിലെ സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍റ് അപ്ലൈഡ് സയന്‍സസും ആണ് മികച്ച എമേര്‍ജിംഗ് യൂണിറ്റുകള്‍.

 

പുരസ്കാരം നേടിയ മറ്റു കോളജുകളുടെയും പ്രോഗ്രാം ഓഫീസര്‍മാരുടെയും പേരുവിവരം ചുവടെ.


 അസംപ്ഷന്‍ കോളജ് ചങ്ങനാശ്ശേരി - ഷെറിന്‍ ബാബു, എസ്.എച്ച് കോളജ് തേരവര-ഡോ. ജൂണ്‍ സിറിയക്, ഹെന്‍ട്രി ബേക്കര്‍ കോളജ് മേലുകാവ്- ഡോ.  ജിബിന്‍ മാത്യു,  സെന്‍റ് ഡൊമിനിക്   കോളജ് കാഞ്ഞിരപ്പള്ളി-ഡോ ജോജി തോമസ്, കത്തോലിക്കേറ്റ് കോളജ് പത്തനംതിട്ട -ഡോ. ഗോകുല്‍ ജി. നായര്‍, സെന്‍റ് അലോഷ്യസ് കോളജ് എടത്വ - മനോജ് സേവ്യര്‍, മോര്‍ണിംഗ് സ്റ്റാര്‍ ഹോം സയന്‍സ് കോളജ് അങ്കമാലി -ഡോ. ജി. രശ്മി, ഏറ്റുമാനൂരപ്പന്‍ കോളജ് -രേവതി രാമചന്ദ്രന്‍, ബസേലിയോസ് കോളജ് കോട്ടയം- ആഷ്ലി തോമസ്, എസ്.എന്‍.എം കോളജ് മാല്യങ്കര- ഡോ. വി. സി. രശ്മി, എംഇഎസ് കോളജ് മാറമ്പള്ളി ആലുവ  - ഡോ. പി.എം. റഫീക്ക, സെന്‍റ് തെരേസാസ് കോളജ് എറണാകുളം- ഡോ ശില്‍പ്പ ജോസ്,  രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് കളമശേരി -ഡോ ജിജി ജോര്‍ജ്.

  • ഇതിനു പുറമെ എട്ടു കോളജുകള്‍ക്കും പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും മികച്ച പ്രവര്‍ത്തനത്തിന് പ്രശംസ പത്രം നല്‍കും.


മികച്ച വോളണ്ടിയര്‍മാരായി ആനന്ദ് സുധന്‍  (ന്യൂമാന്‍ കോളജ് തൊടുപുഴ), കെ.എസ്. അമല്‍ കുമാര്‍ (കാത്തോലിക്കേറ്റ് കോളജ് പത്തനംതിട്ട), എസ്. ഹരികൃഷ്ണന്‍(സെന്‍റ് അലോഷ്യസ് കോളജ എടത്വ), മിലന്‍ ബെന്നി  (സെന്‍റ് കുര്യാക്കോസ് കോളജ് ഓഫ് മാനേജ്മെന്‍റ് ആന്‍ഡ് സയന്‍സ് കുറുപ്പുംപടി), ഫ്രാന്‍സിസ് സാവിയോ  (കൊച്ചിന്‍ കോളജ് കൊച്ചി), ബെസ്ലിന്‍  മാത്യു ഏലിയാസ് (എസ്.എസ്.വി കോളജ് വളയന്‍ചിറങ്ങര), കാതറീന്‍ പോള്‍( മോര്‍ണിംഗ് സ്റ്റാര്‍ ഹോം സയന്‍സ് കോളജ് അങ്കമാലി), എസ്. വൈഷ്ണവി (ഗവണ്‍മെന്‍റ് കോളജ് കോട്ടയം), നന്ദിത പ്രദീപ്(ബസേലിയോസ് കോളജ് കോട്ടയം), ലിയോണ മരിയ ജോയ്സണ്‍ (രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ് കളമശേരി), ആശ വി. മാര്‍ട്ടിന്‍ (അല്‍ഫോന്‍സാ കോളജ് പാലാ), എം.എസ്. ഗൗരിനന്ദന(അസംപ്ഷന്‍ കോളജ് ചങ്ങനാശ്ശേരി), ഹിബ ഫാത്തിമ (ഹെന്‍ട്രി ബേക്കര്‍ കോളജ് മേലുകാവ്) ഭാഗ്യലക്ഷ്മി രാജ് (സെന്‍റ് ഡോമിനിക്സ് കോളജ്  കാഞ്ഞിരപ്പള്ളി), എം. കൃഷ്ണപ്രിയ (എസ്.വി.ആര്‍.എന്‍.എസ്.എസ് കോളജ് വാഴൂര്‍)  എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.


  • 196 അഫിലിയേറ്റഡ് കോളജുകളിലായി 282 യൂണിറ്റുകളും 282 പ്രോഗ്രാം ഓഫീസര്‍മാരും 28200 വോളണ്ടിയര്‍മാരുമാണ് സര്‍വകലാശാലയിലെ നാഷണല്‍ സര്‍വീസ് സ്കീമിനുള്ളത്.


പുരസ്കാരങ്ങള്‍ പിന്നീട്  എന്‍എസ്എസ് സംഗമത്തില്‍ സമ്മാനിക്കുമെന്ന് കോഡിനേറ്റര്‍ ഡോ. ഇ എന്‍ ശിവദാസന്‍ അറിയിച്ചു.

Post a Comment

0 Comments

Comments

Product Gallery