Ad Code

Latest Updates

6/recent/ticker-posts

ഡിജികേരളം: കെ.എം.എം. എന്‍.എസ്.എസ്. യൂണിറ്റിന് ആദരം


തൃക്കാക്കര: നൂറു ശതമാനം ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചതിന്റെ ഭാഗമായി തൃക്കാക്കര നഗരസഭയില്‍  നടത്തിയ പ്രഖ്യാപന സമ്മേളനത്തില്‍ കെ.എം.എം. കോളേജ് എന്‍.എസ്.എസ്. യൂണിറ്റിന് ആദരം. സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന്റെ ഭാഗമായി നടത്തുന്ന ഡിജി കേരളം സര്‍വ്വേയ്ക്കു തൃക്കാക്കര നഗരസഭയില്‍ നടത്തിയ സര്‍വ്വേയിലും പരിശീലനത്തിലും എന്‍.എസ്.എസ്. വോളന്റിയേഴ്‌സ്  ആവേശത്തോടെ പങ്കെടുത്തിരുന്നു. 

പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത തൃക്കാക്കര എം.എല്‍.എ. ഉമാ തോമസാണ് യൂണിറ്റിന് ആദരം അറിയിച്ചികൊണ്ടുള്ള ഫലകം സമ്മാനിച്ചത്. എന്‍.എസ്.എസ്. വോളന്റീയേഴ്‌സ്, നഗരസഭാ പരിധിയിലുള്ള വിവിധ കുടുംബ ശ്രീ അംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയ നിരവധി പേരുടെ പരിശ്രമത്താലാണ് നഗരസഭയ്ക്കു ഇത്തരത്തിലൊരു നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്ന് യോഗത്തിന്റെ അദ്ധ്യക്ഷയായിരുന്ന നഗരസഭാ ചെയര്‍പേഴ്‌സണ്‍ രാധാമണി പിള്ള സംസാരിച്ചു. സര്‍വ്വേയില്‍ പങ്കെടുത്ത വോളന്റിയേഴ്‌സിനുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും എം.എല്‍.എ. നിര്‍വ്വഹിച്ചു.


Related Post: തൃക്കാക്കരയില്‍ 'ഡിജി കേരളം' സര്‍വ്വേ ആരംഭിച്ചു

Post a Comment

0 Comments

Comments