Ad Code

Latest Updates

6/recent/ticker-posts

ധ്വനി 2024- സപ്തദിന ക്യാമ്പിന് ഇന്നു തുടക്കം


തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്‍.എസ്.എസ്. യൂണിറ്റിന്റെ സപ്തദിന ക്യാമ്പിന് ഇന്നു തുടക്കം കുറിക്കും. ഡിസംബർ 20 മുതൽ ഡിസംബർ 26 വരെ സെന്റ് ജോസഫ് എൽ.പി.എസ്‌. കാക്കനാട് -സ്‌കൂളിലാണ് ക്യാമ്പ് നടത്തുന്നത്. സാമൂഹിക ബോധമുള്ള യുവതലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യമുയർത്തി 100 വോളന്റീയേഴ്സാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. 

സുസ്ഥിര വികസനത്തിനായി എന്‍.എസ്.എസ്. യുവത എന്നതാണ് ഇത്തവണത്തെ ക്യാമ്പിന്റെ മുദ്രാവാക്യം. 

വൈകിട്ട് നാലുമണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍നടക്കുന്ന സമ്മേളനം ശ്രീ. എന്‍.ബി. ബിജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, എറണാകുളം-(ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്) ഉദ്ഘാടനം ചെയ്യും. കോളേജ് മാനേജള്‍ ശ്രീ. എ.എം. അബൂബക്കര്‍ രക്ഷാധികാരിയായ ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. സബ്‌ന ബക്കര്‍ അദ്ധ്യക്ഷത വഹിക്കും.



Post a Comment

0 Comments

Comments