തൃക്കാക്കര: കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ്, എന്‍.എസ്.എസ്. യൂണിറ്റുകളുടെ നേതൃത്വത്തില്‍ സമീപ പ്രദേശത്തെ കിടപ്പുരോഗികളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി. പാലിയേറ്റീവ് പരിചരണം ആവശ്യമുള്ളവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തി അവരോട് കരുണയും സ്‌നേഹവും പങ്കുവെയ്ക്കുന്ന സംസ്‌കാരം യുവജനങ്ങളില്‍ വളര്‍ത്തിയെടുക്കുക എന്നതാണ് ആര്‍ദ്രം പദ്ധതി. തങ്ങളുടെ ആദ്യ സന്ദര്‍ശനത്തിലൂടെ തന്നെ പ്രസ്തുത പദ്ധതിയുടെ മഹത്തരം ബോദ്ധ്യമായി എന്ന് കുട്ടികള്‍ അഭിപ്രായപ്പെട്ടു. എന്‍.എസ്.എസ്. വോളന്റിയര്‍മാരായ മിന്നത്ത് ഇ.എസ്., മുഹമ്മദ് ബാസിത്ത്, ആഷിക് അസ്‌കര്‍, റിഥിന്‍ രാജേഷ്, സാദിയ ബീഗം, സുല്‍ഫിയ, റിഫ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. പാലിയേറ്റീവ് സെല്‍ നേഴ്‌സ് രജനി, ആശാ വര്‍ക്കര്‍ നിഷാ ബീവി, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ബിജിത് എം ഭാസ്‌കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments