Ad Code

Latest Updates

6/recent/ticker-posts

സ്വന്തമായി നിര്‍മ്മിച്ച കാര്‍ഡുകളില്‍ ആശംസ എഴുതി അദ്ധ്യാപകര്‍ക്കു സമ്മാനിച്ചു കെ.എം.എമ്മിലെ എന്‍.എസ്.എസ്. വോളണ്ടിയര്‍മാര്‍ അദ്ധ്യാപകദിനം ആചരിച്ചു

തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ എന്‍.എസ്.എസ്. യൂണിറ്റുകളുടെ (യൂണിറ്റ് നമ്പര്‍ 251-252) നേതൃത്വത്തില്‍ അദ്ധ്യാപക ദിനം ആചരിച്ചു. വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ കോളേജിലെ എല്ലാ അദ്ധ്യാപകര്‍ക്കു കാര്‍ഡ് കൊടുക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു. വോളണ്ടിയര്‍മാര്‍ വീടുകള്‍നിന്നു തയ്യാറാക്കി കൊണ്ടുവന്ന കാര്‍ഡുകളില്‍ ആശംസകള്‍ എഴുതി ചേര്‍ത്താണ് അദ്ധ്യാപകര്‍ക്കു നല്‍കിയത്. നൂറിലധികം കാര്‍ഡുകളാണ് വോളണ്ടിയര്‍മാര്‍ ഇത്തരത്തില്‍ തയ്യാറാക്കിയത്. യൂണിറ്റിന്റെ ദത്ത് സ്‌കൂളായ സെന്റ് ജോസഫ് എല്‍.പി. സ്‌കൂളിലെ അദ്ധ്യാപകര്‍ക്കും കാര്‍ഡുകള്‍ നല്‍കി, സ്‌കൂളിലെത്തി ആശംസ അറിയിച്ചു. തുടര്‍ന്ന് സ്‌കൂളിലെ കുട്ടികള്‍ക്കു ക്ലാസുകള്‍ എടുത്തു നല്‍കുകയും ചെയ്തു. 

ഫസ്റ്റ് ഇയര്‍ എന്‍.എസ്.എസ്. വോളണ്ടിയര്‍മാരാണ് കാര്‍ഡുകള്‍ നിര്‍മ്മിക്കാന്‍ മുന്നിട്ടിറങ്ങിയത്. വോളണ്ടിയര്‍ സെക്രട്ടിമാരായ നമിത എസ്, മിന്നത്ത്‌ ഇ.എസ്, റിഥിന്‍ രാജേഷ്, സൈനുദ്ദീന്‍ കെ.എസ്. എന്നിവര്‍ നേതൃത്വം നല്‍കി.


 


Post a Comment

0 Comments

Comments