Browse Our Creative Collections

NSS MINI STORE SALE IS LIVE

Browse Our Volunteer-Made Collections & Thrift Treasures

Latest Updates

6/recent/ticker-posts

കോളജുകൾക്കായി ഷോർട്ട് ഫിലിം മത്സരം

ഒക്ടോബർ 1 അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് കേരളത്തിലെ കോളജുകളിൽ നിന്നും ഷോർട്ട് ഫിലിം മത്സരം നടത്തുന്നതിന് ഹ്രസ്വചിത്രങ്ങൾ ക്ഷണിച്ചു. ''പ്രായം മനസ്സിൽ ആണ്, നമ്മുടെ കരുതലാണ് അവരുടെ കരുത്ത്, ചേർത്ത് നിർത്താം വയോജനങ്ങളെ, ഉറപ്പാക്കാം നീതി'  എന്നീ വിഷയങ്ങളിലാണ് ഹ്രസ്വചിത്രങ്ങൾ ചിത്രീകരിക്കേണ്ടത്. കേരളത്തിലുള്ള അംഗീകൃത കോളജുകൾക്ക് എൻട്രികൾ അയയ്ക്കാം. 

 

വ്യക്തിഗതമായോ/ ഗ്രൂപ്പായോ ഷോർട്ട് ഫിലിം തയ്യാറാക്കി അയയ്ക്കാം. മികച്ച ചിത്രത്തിനുള്ള സമ്മാനത്തുക ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 25000, 15000, 5000 എന്നിങ്ങനെയാണ്. അവസാന തീയതി സെപ്റ്റംബർ 18 വൈകിട്ട് 5 മണി. sjdoldageday@gmail.com എന്ന മെയിലിലേക്കാണ് എൻട്രികൾ അയക്കേണ്ടത്. മത്സരവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ, നിബന്ധനകൾ എന്നിവ അടങ്ങിയ വിശദ നോട്ടിഫിക്കേഷൻ www.swd.kerala.gov.in ൽ ലഭ്യമാണ്. വിജയികൾക്കുള്ള സമ്മാനദാനം അന്താരാഷ്ട്ര വയോജനദിനമായ ഒക്ടോബർ 1 ന് നടക്കുന്ന സംസ്ഥാന തല പരിപാടിയിൽ നൽകും.


 

Post a Comment

0 Comments

Comments

Product Gallery