തൃക്കാക്കര കെ.എം.എം. കോളേജില്‍ സേഫ്റ്റി അവയര്‍നസ് പ്രോഗ്രാമിന്റെ ഭാഗമായി എന്‍.എസ്.എസ്. യൂണിറ്റ് ഐ.ക്യൂ.എ.സി. സെല്ലുമായി സഹകരിച്ച് മോക് ഡ്രില്‍ നടത്തി. തൃക്കാക്കര ഫയര്‍ ആന്റ് റെസ്‌ക്യൂ സ്‌റ്റേഷനിലെ ഉദ്ദ്യോഗസ്ഥരാണ് മോക് ഡ്രില്ലില്‍ ആവശ്യമായ നടപടിക്രമങ്ങളെ കുറിച്ച് വിശദീകരിച്ചത്. കുട്ടികളുടെ ബൈക്കുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് പെട്ടന്ന് തീപിടുത്തമുണ്ടായാല്‍ ഫയര്‍ എക്‌സ്റ്റിങ്യുഷര്‍ പ്രവര്‍ത്തിപ്പിക്കേണ്ട രീതിയെ കുറിച്ചും ഉദ്ദ്യോഗസ്ഥര്‍ പറഞ്ഞു കൊടുത്തു.
0 Comments