തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ കെ.എം.എം. സ്‌നേഹവീട് പദ്ധതിക്ക് തുടക്കമായി. എം.ജി. യൂണിവേഴ്‌സിറ്റി എന്‍.എസ്.എസ്.സെല്‍ - കൊച്ചൗസേഫ് ചിറ്റിലിപ്പിള്ളി ഫൗണ്ടേഷന്റെ ധനസഹായത്തോടെയാണ് പദ്ധതിക്ക് തുടക്കമായത്. പദ്ധതിയുടെ ആദ്യ ഉപഭോക്താവായ കോട്ടയം, കുടവെച്ചൂര്‍ സ്വദേശികളുടെ വീടിന്റെ നിര്‍മ്മാണമാണ് തുടങ്ങിയത്.
എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ ബിജിത് എം. ഭാസ്‌കര്‍, അശ്വതി എസ്, സ്റ്റുഡന്റ്‌സ് വോളന്റിയര്‍മാരായ - - എന്നിവര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലം സന്ദര്‍ശിച്ചിരുന്നു. തുടര്‍ദിവസങ്ങളിലും വീടുപണിയുമായി ബന്ധപ്പെട്ട് യൂണിറ്റിന്റെ നേതൃത്വത്തില്‍ ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്.
0 Comments