തൃക്കാക്കര: തെരുവോരങ്ങളിലെ മാലിന്യ കൂമ്പാരങ്ങള്‍ സ്നേഹാരാമങ്ങളാക്കുന്ന പദ്ധതിക്കു തൃക്കാക്കര നഗരസഭയില്‍ തുടക്കമായി. 12 സ്ഥലങ്ങളാണ് നഗരസഭാ പരിധിയില്‍ സ്നേഹാരാമം നിര്‍മ്മിക്കുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. കെ.എം.എം. കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയസ് കോളേജ് എന്‍.എസ്.എസ്. യൂണിറ്റുകളുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കുന്ന മാവേലിപുരം പാര്‍ക്കിനു സമീപത്തുള്ള പ്രദേശത്താണ് നഗരസഭയുടെ സ്നേഹാരാമം പദ്ധതിയുടെ ഉദ്ഘാടന വേദിയായത്. പ്രസ്തുത മേഖലയില്‍ പൂന്തോട്ടം നിര്‍മ്മിക്കുകയും പരിപാലിക്കുകയും പൊതു ഇടങ്ങള്‍ മലിനമാക്കുന്നതിനെതിരെയുള്ള സന്ദേശങ്ങള്‍ പതിപ്പിക്കുകയും ചെയ്യുക എന്നതാണ് എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ ഏറ്റെടുത്തു ചെയ്യുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ വൈസ് ചെയര്‍മാന്‍ പി.എം യൂനുസ് നിര്‍വ്വഹിച്ചു. നഗരസഭ ഹെല്‍ത്ത് സ്റ്റാന്‍ഡിങ് ചെയര്‍മാന്‍ ഉണ്ണി കാക്കനാട് അധ്യക്ഷനായ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് എം.കെ. ചന്ദ്രബാബു, കൗണ്‍സിലര്‍മാരായ എം.എ. ഇബ്രാഹിംകുട്ടി, സി.സി. വിജു ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥന്‍ സഹദേവന്‍ (എച്ച്.എസ്.എസ്.) ശുചിത്വ മിഷന്‍ പ്രതിനിധി പ്രിന്‍സ്, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ബിജിത് എംഭാസ്‌കര്‍ എന്നിവര്‍ സംസാരിച്ചു.
പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്ന സ്ഥലങ്ങള്‍ ശുചിത്വ മിഷന്റെയും നഗരസഭയുടെയും നേതൃത്വത്തില്‍ കണ്ടെത്തുകയും അവ പൂങ്കാവനങ്ങളാക്കി മാറ്റുകയും ചെയ്യുന്ന പദ്ധതിയാണ് സ്‌നേഹാരാമം. പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്ന ശീലം ജനങ്ങള്‍ നിര്‍ത്തണമെന്നുള്ള ഐ.ഇ.സി. സന്ദേശത്തോടു കൂടി തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് എന്‍.എസ്.എസ്. വോളന്റിയര്‍മാര്‍ സ്‌നേഹാരാമം നിര്‍മ്മിക്കുകയും ഫ്‌ളാഷ് മോബ് നടത്തുകയും ചെയ്തു. എന്‍.എസ്.എസ് യൂണിറ്റ്, നഗരസഭ ശുചീകരണ തൊഴിലാളികള്‍ നഗരസഭ ഉദ്യോഗസ്ഥര്‍, ജന പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.
കെ.എം.എം.കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. അനീബ് കെ. ജോസ്, പ്രോഗ്രാം ഓഫീസര്‍മാരായ ബിജിത് എം ഭാസ്‌കര്‍, അശ്വതി സി.എസ്, ഓഫീസ് സൂപ്രണ്ട് വി.യു. പൗലോസ്, വോളന്റിയര്‍ സെക്രട്ടറിമാരായ സൈനുദ്ദീന്‍ കെ.എസ്., നമിത, റിഥിന്‍ രാജേഷ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
0 Comments