തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ എന്‍എസ്എസ് യൂണിറ്റും എന്‍സിസി യൂണിറ്റും സംയുക്തമായി എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനം ആചരിച്ചു. പ്രിന്‍സിപ്പല്‍ സബ്‌ന ബക്കര്‍ ദേശീയ പതാകയുയര്‍ത്തി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്നു എന്‍.എസ്.എസ്., എന്‍.സി.സി. യൂണിറ്റുകളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ നടത്തി. വൈസ് പ്രിന്‍സിപ്പല്‍ ഡോ. അനീബ് കെ. ജോസ്, പ്രോഗ്രാം ഓഫീസര്‍മാരായ ബിജിത് എം. ഭാസ്‌കര്‍, അശ്വതി എസ്, എന്‍.സി.സി. ഇന്‍സ്‌ക്രട്റ്റര്‍ ബിനുലാല്‍, അദ്ധ്യാപക-അനദ്ധ്യാപക പ്രതിനിധികള്‍, എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
0 Comments