തൃക്കാക്കാര കെ.എ.എം. കോളേജ് ഓഫ് ആര്‍ട്‌സ ആന്റ് സയന്‍സ് കോളേജ് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജനുവരി 30 ന് ഗൃഹസന്ദര്‍ശനം നടത്തി. വോളന്റിയര്‍മാരായ ആല്‍ഫിയ സി.എസ്, ഗോപിക എന്നിവരാണ് ഇത്തവണത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായത്. പാലിയേറ്റീവ് കെയര്‍ സെല്‍ നഴ്‌സ് രജനി, വോളന്റിയര്‍മാര്‍ക്ക് കിടപ്പുരോഗികളെ പരിചയപ്പെടുത്തി കൊടുത്തു. ഏവരുടെയും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞും പ്രതീക്ഷകള്‍ പങ്കുവെച്ചുമാണ് വോളന്റിയര്‍മാര്‍ കിടപ്പുരോഗികളെ സ്വാന്തനപ്പെടുത്തിയത്. ആര്‍ദ്രം പദ്ധതിയുടെ പേരില്‍ എല്ലാം മാസവും യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഗൃഹ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പാലിയേറ്റീവ് സെല്‍ വോളന്റിയര്‍മാര്‍ സന്ദര്‍ശനം നടത്തിയത്.
തൃക്കാക്കാര കെ.എ.എം. കോളേജ് ഓഫ് ആര്‍ട്‌സ ആന്റ് സയന്‍സ് കോളേജ് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഗൃഹസന്ദര്‍ശനം നടത്തുന്നു
0 Comments