തൃക്കാക്കര കെ.എം.എം .കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ് എന്‍.എസ്.എസ്. യൂണിറ്റ്, ഇടപ്പള്ളി അമൃത ആശുപത്രി, കാലടി ശ്രീഭവാനി ഫൗണ്ടേഷന്‍, എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മാര്‍ച്ച് രണ്ട് ശനി, രാവിലെ ഒമ്പതുമണിമുതല്‍ ഒരുമണിവരെ സൗജന്യ നേത്ര-ദന്ത ക്യാമ്പ് നടത്തുന്നു. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കു തിമിര ശസ്ത്രക്രിയ സൗജന്യമായി ചെയ്തു കൊടുക്കും. മറ്റു നേത്ര ചികിത്സകള്‍ക്കു ഇളവും തുടര്‍ചികിത്സക്കായി ആവശ്യമെങ്കില്‍ മൂന്നു ദിവസത്തേക്കു താമസവും ഭക്ഷണവും സൗജന്യമായിരിക്കും. ദന്ത വിഭാഗവുമായി ബന്ധപ്പെട്ട് ക്ലീനിംഗ്, പല്ലു പറിക്കല്‍, താത്ക്കാലിക ഫില്ലിംഗ് എന്നിവയ്ക്കു പണംമുടക്കേണ്ടി വരില്ല. ആദ്യത്തെ 3 എക്സറേകള്‍ (ഐ.ഒ.പി.എ.) സൗജന്യമായിരിക്കും. ദന്ത -നേത്ര ചികിത്സയ്ക്കു ആശുപത്രി സേവനം ആവശ്യമായി വരുന്നവരെ ക്യാമ്പിന്റെ ദിവസം വാഹനത്തില്‍ കൊണ്ട് പോവുകയും, ചികിത്സക്ക് ശേഷം ക്യാമ്പ് നടത്തുന്ന സ്ഥലത്ത് തിരിച്ചെത്തിക്കുകയും ചെയ്യും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കു അന്നേവദിവസം രാവിലെ എട്ടുമണിമുതല്‍ രജിസ്റ്റര്‍ ചെയ്തു പ്രസ്തുത സൗജന്യ സേവനങ്ങള്‍ ലഭ്യമാക്കാം.
സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധാമണി പിള്ള നിര്‍വ്വഹിക്കും. കോളേജ് മാനേജര്‍ എ.എം. അബൂബക്കര്‍ ചടങ്ങിന് അധ്യക്ഷത വഹിക്കും. കോളേജിലെ എന്‍.എസ്.എസ്.കെ.എം.എം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കെയര്‍ കെ.എം.എം. പ്രൊജക്ടിന്റെ ഔദ്ദ്യോഗിക ഉദ്ഘാടനം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എന്‍.എസ്.എസ്. കോര്‍ഡിനേറ്റര്‍ ഡോ. ഇ. എൻ. ശിവദാസന്‍ നടത്തും. പ്രിന്‍സിപ്പല്‍ സബ്‌ന ബക്കര്‍, അക്കാഡമിക് ഡീന്‍ പ്രൊ. വി.യു. നൂറുദ്ദിന്‍, തൃക്കാക്കര നഗരസഭാ കൗണ്‍സിലര്‍ ദിനൂബ് റ്റി. ജി, ആശാവര്‍ക്കര്‍ നിഷാ ബീവി, പ്രോഗ്രാം ഓഫീസര്‍മാരായ ബിജിത് എം ഭാസ്‌കര്‍, അശ്വതി എസ്., ധന്യാ കലാധരന്‍, സ്റ്റുഡന്റ്‌സ് വോളന്റിയര്‍മാരായ ആല്‍ഫിയ, നമിത, ഗോപിക, അമല്‍ കസൂരി, ശ്രീഭവാനി ഫൗണ്ടേഷന്‍ പ്രതിനിധി ശ്രീകുമാര്‍ നെടുമ്പാശേരി എന്നിവര്‍ ക്യാമ്പിന് നേതൃത്വം വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447761496, 9995256743.
0 Comments