Ad Code

Latest Updates

6/recent/ticker-posts

മഹാത്മാ ഗാന്ധി സർവകലാശാല: എൻ.എസ്.എസ് യൂണിറ്റിനുള്ള പുരസ്‌കാരങ്ങൾ

 മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള
സർവകലാശാലാ പുരസ്‌കാരം സി.എം.എസ് കോളജിന്

 മഹാത്മാ ഗാന്ധി സർവകലാശാലയിലെ 2022-23 വർഷത്തെ ഏറ്റവും മികച്ച നാഷണൽ സർവീസ് സ്‌കീം യൂണിറ്റിനുള്ള എവർ റോളിംഗ് ട്രോഫി കോട്ടയം സി.എം.എസ് കോളജിന്.  ഇതേ കോളജിലെ ഡോ. വർഗീസ് സി. ജോഷ്വയാണ്  മികച്ച എൻ.എസ്.എസ് സൗഹൃദ പ്രിൻസിപ്പൽ. ഇവിടുത്തെതന്നെ ഡോ.കെ.ആർ. അജീഷ് മികച്ച പ്രോഗ്രാം ഓഫീസറായും എസ്. സംയുക്ത, ശ്രീജിത്ത് റജി എന്നിവർ മികച്ച വോളണ്ടിയർമാരായും തിരഞ്ഞെടുക്കപ്പെട്ടു.

 വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ അധ്യക്ഷനായുള്ള സമിതിയാണ് പുരസ്‌കാരങ്ങൾ നിർണയിച്ചത്. മികച്ച എമർജിംഗ് യൂണിറ്റിനുള്ള പുരസ്‌കാരം എറണാകുളം കുറുപ്പുംപടി സെൻറ് കുര്യാക്കോസ് കോളജ് ഓഫ് മാനേജ്‌മെൻറ് ആൻറ് സയൻസ് തിരഞ്ഞെടുക്കപ്പെട്ടു. ഇതേ വിഭാഗത്തിൽ മികച്ച പ്രോഗ്രാം ഓഫീസർ ഈ കോളജിലെ ഫാ. എൽദോസ് കെ. ജോയിയാണ്.

 മികച്ച യൂണിറ്റുകൾക്കും പ്രോഗ്രാം ഓഫീസർമാർക്കുമുള്ള പുരസ്‌കാര ജേതാക്കളുടെ പേരുവിവരം ചുവടെ.

 തേവര എസ്.എച്ച്. കോളേജ് -ഡോ. ജോസഫ് വർഗീസ്, ആർ.എൽ.വി. കോളേജ് തൃപ്പൂണിത്തുറ -മനു മോഹൻ, ഗവൺമെൻറ് കോളജ് കോട്ടയം -ഡോ. യു.എസ്. സജീവ്, അൽഫോൻസാ കോളേജ് പാലാ -ഡോ. സിമിമോൾ സെബാസ്റ്റ്യൻ, എം.ഇ.എസ്. കോളേജ് മാറമ്പള്ളി -അമൽ സരോജ്, ഹെൻറി ബേക്കർ കോളേജ്  മേലുകാവ് -ഡോ. അൻസ ആൻഡ്രുസ്, കെ.ഇ. കോളേജ് മാന്നാനം -നീതു ജോസ്, നിർമ്മല കോളേജ് മുവാറ്റുപുഴ -ഡോ. രാജേഷ് കുമാർ, സെൻറ്. ഡൊമിനിക്സ് കോളജ് കാഞ്ഞിരപ്പള്ളി -ഡോ. ജോജി തോമസ്, അസംപ്ഷൻ കോളേജ് ചങ്ങനാശേരി -ഡോ. നയന ജോസഫ്.

 ഇതിനു പുറമെ 11 കോളജുകൾക്കും പ്രോഗ്രാം ഓഫീസർമാർക്കും പ്രശംസാ പത്രം സമ്മാനിക്കും.

 മികച്ച  വോളണ്ടിയർമാരായി അഖിൽ രാജൻ (എൻ.എസ്.എസ്.  കോളജ് ചങ്ങനാശേരി), എസ്. ഗൗരി (നിർമല കോളജ് മുവാറ്റുപുഴ), ശ്രീറാം ശ്രീകുമാർ (എസ്. എച്ച്.  കോളജ് തേവര), പൂജ വേണു (ആർ.എൽ.വി. കോളജ് തൃപ്പൂണിത്തുറ), കീർത്തന റെജി  (അൽഫോൻസാ കോളജ് പാലാ), മരിയമോൾ ഇമ്മാനുവൽ (സെൻറ് ഡൊമിനിക്സ് കോളജ് കാഞ്ഞിരപ്പള്ളി), വരദ എം. നായർ (അസംപ്ഷൻ കോളജ് ചങ്ങനാശേരി),  തെരേസ മരിയ ബ്രൂസിലി (ബസേലിയോസ് കോളേജ് കോട്ടയം), അസ്ലം മിഥിലാജ് (ഗവൺമെൻറ് കോളജ് കോട്ടയം), മുഹമ്മദ് ജുനൈദ് (എം.ഇ.എസ്. കോളേജ് മാറമ്പള്ളി), കെ.എച്ച് മുഹമ്മദ് അസ്ലം (നിർമല കോളേജ് മുവാറ്റുപുഴ) എന്നിവരെ തിരഞ്ഞെടുത്തു.

 വോളണ്ടിയർമാരായ അമൃത ബി അജയൻ(എൻ.എസ്.എസ് കോളജ് ചങ്ങനാശേരി), അരുന്ധതി റെജി(സെൻറ് തെരേസാസ് കോളജ് എറണാകുളം), കെ.എസ്. അനുജിത്ത്(എസ്.എൻ.എം കോളജ് മാല്യങ്കര), എം.ജെ. അജന്യ(എസ്.എ.എസ് എസ്.എൻ.ഡി.പി യോഗം കോളജ് കോന്നി), അർജുൻ ഹരിദാസ്(എസ്. വി.ആർ. എൻ.എസ്.എസ് കോളജ് വാഴൂർ), പി.എ. അനൂപ്(എസ്.ബി. കോളജ് ചങ്ങനാശേരി), ഫിനോ ഫിലിപ്പ്(കാതോലിക്കേറ്റ് കോളജ് പത്തനംതിട്ട), ഗുരുപ്രിയ രാജീവ്(ഹെൻ റി ബേക്കർ കോളജ് മേലുകാവ്) എന്നിവർക്ക് പ്രശംസാപത്രം ലഭിക്കും.

 ഏറ്റവും മികച്ച യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ട സി.എം.എസ് കോളജ് രണ്ടാം സ്ഥാനം നേടിയ തേവര എസ്.എച്ച് കോളജ് എന്നിവയെയും പ്രോഗ്രാം ഓഫീസർമാരെയും സംസ്ഥാന അവാർഡിനായി നാമനിർദേശം ചെയ്യും.

 191 അഫിലിയേറ്റഡ് കോളജുകളിലായി 282 യൂണിറ്റുകളും ഇത്രയുംതന്നെ പ്രോഗ്രാം ഓഫീസർമാരും 28200 വോളണ്ടിയർമാരുമാണ് സർവകലാശാലയിലെ നാഷണൽ സർവീസ് സ്‌കീമിനുള്ളത്.

 ഫെബ്രുവരി ആദ്യ വാരം സർവകലാശാല അസംബ്ലി ഹാളിൽ നടക്കുന്ന എൻ.എസ്.എസ്. സംഗമത്തിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കുമെന്ന്  നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. ഇ. എൻ. ശിവദാസൻ അറിയിച്ചു.


 

Post a Comment

0 Comments

Comments