തൃക്കാക്കര കെ.എം.എം. കോളേജില്‍ വുമണ്‍സ് സെല്ലിന്റെ നേതൃത്വത്തില്‍ നടത്തിയ വനിതാദിനത്തിന്റെ ഭാഗമായി എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രദര്‍ശന-വില്‍പ്പന സ്റ്റാള്‍ സംഘടിപ്പിച്ചു. വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പത്തിലധികം വസ്തുക്കളാണ് സ്റ്റാളില്‍ ഉണ്ടായിരുന്നത്. ഹോം മേഡ് അച്ചാര്‍, പപ്പടവട, ഹെയര്‍ ബാന്‍ഡ്, വിവിധതരം ബാന്റുകള്‍, പൂച്ചെടികള്‍, ലൈവ് കാരികേച്ചര്‍ എന്നിവയായിരുന്നു പ്രധാന ആകര്‍ഷണം. എന്‍.എസ്.എസ്. യൂണിറ്റിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം കണ്ടെത്തുക എന്നത് ലക്ഷ്യമിട്ടാണ് സ്റ്റാള്‍ നടത്തിയത്. വരുന്ന ദിവസങ്ങളിലും കൂടുതല്‍ വസ്തുക്കള്‍ ഇത്തരത്തില്‍ വിപണം നടത്തുക എന്നത് ലക്ഷ്യമിട്ടാണ് വോളന്റിയേഴ്‌സ് ഇത്തരത്തിലൊരു പദ്ധതിക്കു തുടക്കമിട്ടത്.
0 Comments