തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ എന്‍.എന്‍.എസ്. മിനിസ്‌റ്റോറിന് തുടക്കം കുറിച്ചു. വോളന്റീയേഴ്‌സിന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന ഹാന്‍ഡ്‌മേഡ് ഓര്‍ണമെന്റ്‌സ്, പെയിന്റിംഗുകള്‍, കടലാസ്-തുണി ബാഗുകള്‍ എന്നിവയും സ്‌റ്റേഷനറി സാധനങ്ങളുമാണ് മിനിസ്‌റ്റോറിലൂടെ വിറ്റഴിക്കുക. പുതുവത്സര ദിനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. സബ്‌ന ബക്കര്‍ മിനിസ്‌റ്റോറിന്റെ ഉദ്ഘാടനം നടത്തി. വൈസ്പ്രിന്‍സിപ്പല്‍ ഡോ. അനീബ് കെ ജോസിനു മിനിസ്‌റ്റോറില്‍നിന്നുള്ള ആദ്യവില്‍പ്പന വോളന്റിയര്‍ സെക്രട്ടറിമാരായ അജ്ഞനകൃഷ്ണ കെ. ആര്‍, ഫിദ ആയിഷ എന്നിവര്‍ നടത്തി.
കോളേജ് കാമ്പസിലുള്ള എന്‍.എസ്.എസ്. റൂമില്‍ ഒരുക്കിയിരിക്കുന്ന മിനിസ്‌റ്റോറില്‍നിന്നു അദ്ധ്യാപകര്‍ക്കും മറ്റു വിദ്ധ്യാര്‍ത്ഥികള്‍ക്കുമടക്കം ആര്‍ക്കും സാധനങ്ങള്‍ വാങ്ങിക്കാം.
മിനിസ്‌റ്റോര്‍ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ ഡോ. സബ്‌ന ബക്കര്‍ നിര്‍വ്വഹിക്കുന്നു
മിനിസ്‌റ്റോറില്‍നിന്നുള്ള ആദ്യവില്‍പ്പന വൈസ് പ്രിന്‍സിപ്പല്‍ ഡോ. അനീബ് കെ ജോസിനു കൈമാറുന്നു
എം.ബി.എ. ഡയറക്ടര്‍ ഡോ. മുഹമ്മദ് സജാദ്, ഐ.ക്യു.എ.സി. കോര്‍ഡിനേറ്റര്‍ സുഹൈന പി.എസ്., ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍ കെ.സി. പൗലോസ് എന്നിവര്‍ മിനി സ്‌റ്റോര്‍ സന്ദര്‍ശിക്കുന്നു
0 Comments