കേരള ബ്ലൈന്‍ഡ് സ്‌കൂള്‍ സൊസൈറ്റി കമ്മ്യൂണിറ്റി പ്രൊജക്ടിന്റെ ഭാഗമായിട്ടാണ് ഹെയര്‍ ഡൊണേഷന്‍ സംഘടിപ്പിച്ചത്.
തൃക്കാക്കര: കെ.എം.എം. കോളേജ് ആര്‍ട്‌സ് ആന്റ് സയന്‍സ് എന്‍.എസ്.എസ്. യൂണിറ്റ്-ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇംഗ്ലീഷ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ കേരള ബ്ലൈന്‍ഡ് സ്‌കൂള്‍ സൊസൈറ്റി ആലുവ- എനേബിള്‍ ഇന്ത്യ എന്നിവരുമായി സഹകരിച്ച് ഹെയര്‍ ഡൊണേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചു. കോളേജില്‍ ജനുവരി 28 രാവിലെ 11 മണിമുതല്‍ നടന്ന ക്യാമ്പ് പ്രിന്‍സിപ്പല്‍ ഡോ. സബ്‌ന ബക്കര്‍ ഉദ്ഘാടനം ചെയ്തു. ശേഖരിച്ച മുടിയുടെ ഭാഗം കളമശേരി മെഡിക്കല്‍ കോളേജില്‍ നല്‍കിയ ശേഷം അര്‍ബുദ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കാന്‍ കൈമാറും. ഉദ്ഘാടന യോഗത്തില്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി എം.എം. മൈമൂനത്ത്, ബ്ലൈന്‍ഡ് സ്‌കൂള്‍ സൊസൈറ്റി കമ്മ്യൂണിറ്റി പ്രൊജക്ട് കോര്‍ഡിനേറ്റര്‍ വിനീത് പവിത്രന്‍ നായര്‍, പ്രോഗ്രാം ഓഫീസര്‍മാരായ ബിജിത് എം ഭാസ്‌കര്‍, ധന്യാ കലാധരന്‍, വോളന്റിയര്‍ സെക്രട്ടറിമാരായ അജ്ഞന കൃഷ്ണ, ഫിദ ആയിഷ, അനുരാഗ് രതീഷ് എന്നിവര്‍ സംസാരിച്ചു. ഡ്രൈവില്‍ പങ്കെടുത്ത എല്ലാവര്‍ക്കും എന്‍.എസ്.എസ്. മിനിസ്‌റ്റോറില്‍നിന്നും വോളന്റിര്‍മാരുടെ നേതൃത്വത്തില്‍ ഗിഫറ്റുകള്‍ വിതരണം ചെയ്തു.
എന്‍.എസ്.എസ്. വോളന്റിയര്‍മാരായ ദേവപ്രിയ, സൂര്യ, മുഹമ്മദ് നിജാസ് സി.എ, ഐശ്വര്യ, എ.എസ്. മുഹമ്മദ് ബീരാന്‍, അശ്വിന്‍ ആര്‍ പ്രഭു, ആകാശ് എസ്. എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി. ആലുവ ബ്ലൈന്‍ഡ് സ്‌കൂളിനെ പ്രതിനിധീകരിച്ചു ടാക്ടില്‍ ട്രാന്‍ഫോര്‍മേഴ്‌സ് ടീം അംഗങ്ങളായ നദിയ ഒ.എം., പ്രിറ്റി എബ്രഹാം, ശ്രുതിമോള്‍ ഷൈജു, സൂര്യാ ആര്‍.എസ്, യൂസഫ് തൗസീഫ്, ലിറ്റി അശോക് നൈനാന്‍- ഇംഗ്ലീഷ് ഇന്‍സ്ട്രക്ടര്‍ ഓര്‍ബിക് പരിവര്‍ത്തന്‍ സെന്റര്‍, ദിവ്യ- ബ്യൂട്ടീഷന്‍ എന്നിവര്‍ എന്നിവര്‍ ഹെയര്‍ ഡൊണേഷനു വേണ്ട നടപടിക്രമങ്ങള്‍ നിര്‍വ്വഹിച്ചു.
0 Comments