Ad Code

Latest Updates

6/recent/ticker-posts

ബ്ലൈന്‍ഡ് സ്‌കൂളിലെ അതിഥികള്‍ക്ക് പ്രിയം കീച്ചെയിനോട്

തൃക്കാക്കര കെ.എം.എം. കോളേജ് എന്‍.എസ്.എസ്. യൂണിറ്റും ആലുവ ബ്ലൈന്‍ഡ് സ്‌കൂളും സംയുക്തമായി നടത്തിയ ഹെയര്‍ ഡൊണേഷന്‍ ക്യാമ്പിനു നേതൃത്വം നല്‍കാനെത്തിയ ടാക്ടില്‍ ട്രാന്‍ഫോര്‍മേഴ്‌സ് ടീം അംഗങ്ങള്‍ക്ക് എന്‍.എസ്.എസ്. മിനി സ്‌റ്റോറിനെ കുറിച്ചു അറിഞ്ഞപ്പോള്‍ കൗതുകം. വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച സാധനങ്ങളാണ് വിറ്റഴിക്കുന്നത് എന്നു പറഞ്ഞപ്പോള്‍ എടുത്തു കാണിക്കമെന്നു പറഞ്ഞു. കീച്ചെയിനും സ്‌ക്രഞ്ചീസും എടുത്തു കാണിച്ചപ്പോള്‍ അതിന്റെ നിറവും ഡിസൈനും വിവരിച്ചുകൊടുക്കണമെന്നു പറഞ്ഞു. പിന്നെ അതെല്ലാം തൊട്ടറിഞ്ഞ് ഇഷ്ടപ്പെട്ടത് വീതിച്ചെടുത്തു. അവസാനം കൈനിറയെ കീച്ചെയിനും വാങ്ങി വോളന്റിയര്‍മാരുടെ കൈയ്യില്‍ നിര്‍ബന്ധിച്ചു കാശും കൊടുത്തിട്ടാണ് റൂം വിട്ടത്.


Post a Comment

0 Comments

Comments