Browse Our Creative Collections

NSS MINI STORE SALE IS LIVE

Browse Our Volunteer-Made Collections & Thrift Treasures

Latest Updates

6/recent/ticker-posts

പ്രകൃതി പഠനക്യാമ്പിന് അപേക്ഷിക്കാം

 


കേരള വനം വകുപ്പിന്റെ കോഴിക്കോട് ഉത്തരമേഖല സാമൂഹ്യവനവൽക്കരണ വിഭാഗം  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തെരഞ്ഞെടുക്കപ്പെടുന്ന പ്രകൃതി പഠന കേന്ദ്രങ്ങളിൽ വച്ച് സംഘടിപ്പിക്കുന്ന ഏക ദിന പ്രകൃതി പഠന ക്യാമ്പിനുള്ള അപേക്ഷ ക്ഷണിച്ചു.  സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പെടെ പരമാവധി 40 പേർ അടങ്ങുന്ന പഠന സംഘങ്ങൾക്കാണ് ക്യാമ്പ് അനുവദിക്കുന്നത്.


ക്യാമ്പ് അനുവദിക്കുന്നതിൽ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങൾ ഫാറസ്ട്രി ക്ലബ്ബ്, ഇക്കോ ക്ലബ്ബ്, നേച്ചർ ക്ലബ്ബ്, ഇ.സി.സി, എൽ.ജി.സി.എൻ.സി.സി, എൻ. എസ്.എസ്. എസ്.പി.സി ഭൂമിത സേന, സ്കൗട്ട്സ് & ഗൈഡ്സ്, ഊർജ്ജ ക്ലബ്ബ്, ആരോഗ്യ ക്ലബ്ബ് മുതലായ വിഭാഗങ്ങൾക്ക് മുൻഗണന ഉണ്ടായിരിക്കും.  നിർദ്ദിഷ്ട ഫോറത്തിൽ തയ്യാറാക്കിയ അപേക്ഷ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ ഡിവിഷൻ, വനശ്രീ മാത്തോട്ടം, പോസ്റ്റ് അരക്കിണർ, കോഴിക്കോട് - 673028 എന്ന മേൽവിലാസത്തിൽ ജൂലൈ 15 നകം ലഭിച്ചിരിക്കേണ്ടതാണ്. ഇതിനായി തയ്യാറക്കിയ പ്രത്യേകം അപേക്ഷ ഫോറത്തിന്റെ മാതൃകയ്ക്കും നിബന്ധനകൾക്കുമായി 8547603871 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം

Post a Comment

0 Comments

Comments

Product Gallery