Browse Our Creative Collections

NSS MINI STORE SALE IS LIVE

Browse Our Volunteer-Made Collections & Thrift Treasures

Latest Updates

6/recent/ticker-posts

ഇത്തവണ സമ്മാനം സ്റ്റാര്‍ട്ടപ്പ് പ്രൊജക്ടിലൂടെ


സപ്തദിന ക്യാമ്പില്‍ വിവിധ സെഷനുകള്‍ എടുക്കാന്‍ വന്നവര്‍, ഡ്യൂട്ടി എടുക്കാന്‍ വന്ന അദ്ധ്യാപകര്‍ എന്നിവര്‍ക്കു ഇത്തവണ സമ്മാനിച്ചത് യൂണിറ്റിന്റെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ട് അപ് പ്രൊജക്ടിലൂടെ നിര്‍മ്മിച്ച ഉത്പന്നങ്ങളാണ്. സെഷനുകള്‍ എടുക്കാന്‍ വന്നവര്‍ക്കും വോളന്റിയേഴ്‌സ് നിര്‍മ്മിച്ച ജൂട്ട് ഫയലുകളും, അദ്ധ്യാപകര്‍ക്ക് തുണി സഞ്ചികളുമാണ് സമ്മാനിച്ചത്. എല്ലാത്തിനും മേല്‍നോട്ടം വഹിച്ചും ഡിസൈന്‍ അടക്കമുള്ള കാര്യങ്ങള്‍ നിര്‍വ്വഹിച്ചതുമെല്ലാം വോളന്റിയേഴ്‌സ് തന്നെയാണ്. 

കഴിഞ്ഞ രണ്ടു തവണയും ക്യാമ്പില്‍ വന്നവര്‍ക്കു യൂണിറ്റിന്റെ നേതൃത്വത്തില്‍ വിവിധ ഐറ്റംങ്ങള്‍ ഷെയര്‍ ചെയ്തിരുന്നു. ആദ്യത്തെ തവണ ചെടിയും ചെടിച്ചട്ടികളുമാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം കൂനമ്മാവ് സ്‌പെഷ്യല്‍ സ്‌കൂളിലെ അന്തേവാസികള്‍ നിര്‍മ്മിച്ച വിവിധ കരകൗശല വസ്തുക്കളാണ് ഇത്തരത്തില്‍ വിതരണം ചെയ്തത്. 



Post a Comment

0 Comments

Comments

Product Gallery